മലയാളി യുവതിയെ ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് കർണാടക പോലീസ്.
മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസുഹൃത്തിൽ നിന്ന് മറച്ചുവയ്ക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചത്. നാട്ടിലെത്തിയ യുവതിയുടെ കഴുത്തിലെ മുറിപ്പാടിനെക്കുറിച്ച് ആൺസുഹൃത്ത് അന്വേഷിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് യുവാവ് യുവതിയുമായി ബംഗളൂരുവിലെത്തി മഡിവാള പോലീസിൽ പരാതി നൽകി. കേസ് പിന്നീട് ബാനസ് വാടി പോലീസിന് കൈമാറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. ബംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ കഴുത്തിലെ മുറിപ്പാടാണ് വ്യാജ പരാതിയിലേക്കു നയിച്ചത്.





0 Comments