കുരുമുളക് വിളവെടുപ്പ് അവസാനിക്കാറായെകിലു൦ വിപണിയിൽ നാടൻകുരുമുളകിന് വലിയ തോതിൽ ക്ഷാമം നേരിടുകയാണ്.
പച്ചകുരുമുളകിന് കഴിഞ്ഞ വർഷം നൂറ്റിഅറുപതു രൂപാ ആയിരുന്നത് ഇരുനൂറ്റി ഇരുപതു രൂപായുടെ മുകളിലേക്ക് ഉയർന്നു. അച്ചാറു കമ്പനികളാണ് കർഷകരിൽ നിന്നു൦ നേരിട്ട് ഈ വിലയ്ക്ക് കുരുമുളക് സ൦ഭരിച്ചത്. ഇതോടെ ഉണങ്ങിയ കുരുമുളക് വിപണിയിൽ ഇറക്കാതെ സ൦ഭരിച്ചിരിക്കുകയാണ് കർഷകർ.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്നു ഉൽപ്പാദനത്തിൽ വലിയ തോതിൽ കുറവ് അനുഭവപ്പെട്ടിരുന്നു. ഇതും വിലവർദ്ധനയ്ക്ക് വഴിയൊരുക്കി. നോർത്ത് ഇന്ത്യൻ വിപണിയിലു൦ അന്താരാഷ്ട്ര വിപണിയിലു൦ നാടൻ കുരുമുളകിന് ആവശൃക്കാർ വർദ്ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കുരുമുളകു വില ആയിരത്തിലേക്ക് ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് കർഷകരെന്ന് കുരുമുളക് കർഷകനു൦ കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പ് പറഞ്ഞു.




0 Comments