നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും . കൊച്ചിയില്‍ നിന്ന് ഇന്ന് പുലർച്ചെ റോഡ് മാര്‍ഗമാണ് മൃതദേഹം തിരുവനന്തപുര ത്തെ മുടവന്‍ മുകളിലുള്ള വീട്ടിലെത്തിച്ചത്.
മുടവന്‍ മുകളിലെ വീട്ടില്‍ ഇന്ന് വൈകുന്നേരം വരെ പൊതുദര്‍ശനം നടക്കും. വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ തന്നെയാണ് സംസ്‌കാരം. കേന്ദ്ര മന്ത്രി സുരേഷ് ഗോപി രാവിലെ തന്നെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുശോചനം അറിയിക്കും.
ഇന്നലെ കൊച്ചിയിലെ വീട്ടില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ ഇന്ന് മുടവന്‍ മുകളില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ട്. ശാന്തകുമാരി അമ്മ 10 വര്‍ഷമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു .




0 Comments