വീടിനുമുന്നിൽവച്ച് പാമ്പ് കടിച്ച് മൂന്നാം ക്ലാസുകാരൻ മരിച്ചു.
തിരുവനന്തപുരം ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അതിഥി സത്യന്റെയും മകൻ ആദിനാഥ് (എട്ട്) ആണ് മരിച്ചത്.
ജനാർദനപുരം ഗവ. എംവിഎൽപി സ്കൂൾ വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. വീടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു.
ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും സമീപത്ത് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകവേ യാത്രാ മധ്യേ മരണംസംഭവിക്കുകയായിരുന്നു.





0 Comments