ടേക്ക് എ ബ്രേക്ക് സേവനം ലഭ്യമാക്കണം: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് .
ടേക്ക് എ ബ്രേക്ക് പ്രവർത്തന സജ്ജമാക്കണം... പഞ്ചായത്തിലെ നാലാം മൈലിലുള്ള ടേക്ക് എ ബ്രേക്ക് ഉടൻ തുറന്നു പ്രവർത്തിക്കണമെന്ന് യു.ഡി.എഫ്. എലിക്കുളം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ശബരിമല തീർത്ഥാടകരുടെ ക്ഷേമം പ്രധന ലക്ഷ്യം വെച്ചാരംഭിച്ച നാലാംമൈലിലെ ടേക്ക് എ ബ്രേക്കിന്റെ ഇന്നത്തെ അവസ്ഥ എറെ ദയനീയമാണ് ഇതിന് ശ്വാശ്വത പരിഹാരം കാണുവാൻ എലിക്കുളം ഗ്രാമ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ്.മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ഇൻ ഡ്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകത്തിൽ അധ്യക്ഷത വഹിച്ചു. മാത്യുസ് പെരുമനങ്ങാട്ട് , ജോമിച്ചൻ ജോസഫ് , തോമാച്ചൻ പാലക്കുടിയിൽ,അനസ് മുഹമ്മദ് ഇലവനാൽ, റ്റി.കെ.വിനോദ്,സണ്ണി പാലയ്ക്കൽ, കെ.ജി. കുമാരൻ , റോയി മധുസൂദനൻ എന്നിവർ സംസാരിച്ചു.






0 Comments