ഇത്തവണ പൂഞ്ഞാറിൽ ഈ നിഷ മാത്രം....... എതിരിടാന്‍ രണ്ട് പുരുഷ കേസരികളും
ബിജോ തോമസ്
ഇത്തവണ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കടലാടിമറ്റം വാര്‍ഡില്‍ ഒരു നിഷയേ മത്സര രംഗത്തുള്ളൂ. ഇടതു മുന്നണിയിലെ നിഷ സാനു മാത്രം.
2020-ലെ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ''നിഷ'' എന്ന് വന്നതും, ആര് ജയിച്ചാലും നിഷ എന്നതുകൊണ്ട് കൗതുകം നിറഞ്ഞതുമായ കാര്യം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അന്ന് അഞ്ചുവര്‍ഷം തങ്ങളെ നയിക്കുന്നത് നിഷ തന്നെയാണെന്ന് നാട്ടുകാരും, മത്സരത്തിന്റെ ഫലം പ്രഖ്യാപനത്തിന് മുന്നേ പ്രമുഖ ടി വി ചാനലുകള്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിന്റെ ഫലം നിഷ വിജയിച്ചു എന്ന് പ്രഖ്യാപിക്കുകയും ചെയ്തതും കൗതുകമായിരുന്നു. അന്ന് മറ്റ് രണ്ട് നിഷമാരെ പിന്തള്ളി നിഷ സാനുവാണ് വിജയിച്ചത്.
ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ സി.പി.ഐ.(എം) ജനറല്‍ സീറ്റില്‍ തന്നെ പാര്‍ട്ടി ചിഹ്നം കൊടുത്ത് നിഷ സാനുവിനെ മത്സരിപ്പിക്കുന്നത്.
മുമ്പ് എല്‍.ഡി.എഫിന് വലിയ ഭൂരിപക്ഷം നല്‍കി വിജയിച്ചിട്ടുള്ള ഈ വാര്‍ഡില്‍ അധ്യാപിക കൂടിയായ നിഷ സാനുവിലൂടെ വിജയം വീണ്ടും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ നിഷ, പൂഞ്ഞാര്‍ തെക്കേക്കര പുതുപ്പള്ളില്‍ സാനുവിന്റെ (കേരള കൗമുദി) ഭാര്യയാണ്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജോര്‍ജ് ജോസഫ് കൈപ്പത്തി ചിഹ്നത്തിലും കേരള കൗമുദി ദിനപത്രത്തിന്റെ പൂഞ്ഞാര്‍ ഏജന്റ് സാജന്‍ റ്റി.ഡി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തിലും മത്സര രംഗത്ത് സജീവമായുണ്ട്.






0 Comments