തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിനെതിരെ എ ഐ റ്റി യു സി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി



തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിനെതിരെ എ ഐ റ്റി യു സി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി 
 
ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്ന തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെയും, തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ കുത്തക മുതലാളികൾക്ക് വേണ്ടി ഓരോന്നായി ഇല്ലായ്മ ചെയ്യുന്ന ലേബർ കോടുകൾ പിൻവലിക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ ഐ റ്റി യു സി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. 


പ്രസിഡന്റ് അഡ്വ പയസ് രാമപുരത്തിന്റ അധ്യക്ഷതയിൽ നടന്ന ഉപരോധം എ ഐ റ്റി യു സി സംസ്ഥാന വർക്കിങ് കമ്മറ്റി അംഗം ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ സ്വാഗതം ആശംസിച്ചു. 


സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് റ്റി ബി ബിജു, എ ഐ വൈ എഫ് ജില്ല ജോയന്റ് സെക്രട്ടറി എൻ എസ് സന്തോഷ്‌ കുമാർ, സിബി ജോസഫ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഡോ അനീഷ് തോമസ്, ആർ വേണു ഗോപാൽ പി കെ രവികുമാർ, കെ ബി അജേഷ്, സലിൻ റ്റി ആർ, വി വി വിജയൻ, കെ ജി പ്രകാശ് എന്നിവർ പ്രസംഗിച്ചു. തെക്കേക്കരയിൽ നിന്നും റാലി ആരംഭിച്ചു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments