ശ്രേഷ്ഠ ബാവാ മാനവ രത്ന പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു സമ്മാനിച്ചു


  ബസേലിയോസ് തോമസ് കാതോലിക്കോസ് എക്സലൻസ് അവാർഡ് 2025-ശ്രേഷ്ഠ ബാവാ മാനവ രത്ന പുരസ്കാരം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്കു സമ്മാനിച്ചു. 

 ശ്രേഷ്ഠ കാതോലിക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഏർ പ്പെടുത്തിയിട്ടുള്ള അവാർഡ് ആണിത്. 


ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം  പുത്തൻകുരിശ് പാത്രിയർക്കാ സെന്ററില്‍ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച്‌ സുവിശേഷയോഗ പന്തലിൽ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ ആണ് പുരസ്കാരം സമർപ്പിച്ചത്. 


മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാർ ഈവാനിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, സുവിശേഷസംഘം പ്രസിഡന്റ് ഏലിയാസ് മാർ അത്താനാസിയോസ്, യാക്കോബ് മാർ അന്തോണിയോസ്, ഡോ. മാത്യൂസ് മാർ അന്തിമോസ്, മലങ്കര കത്തോലിക്ക സഭയുടെ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ്,


 വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്ബു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, സുവിശേഷസംഘം ഭാരവാഹികള്‍ എന്നിവർ സംബന്ധിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments