പാലാ -ഏറ്റുമാനൂർ ഹൈവേയിൽ ആണ്ടൂർ കവലയിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.
കൂത്താട്ടുകുളം സ്വദേശി പുനംതടത്തിൽ സണ്ണി ജോണിൻ്റെ ഉടമസ്ഥയിലുള്ള കെ എൽ 17 എച്ച് 0525 മാരുതി വാഗൺ ആർ കാറാണ് കത്തിയമർന്നത്.
ചേർപ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയിൽ പോയി വരുന്ന വഴിക്ക് സ്പാർക്ക് കണ്ടതിനെ തുടർന്ന് കാറിൽ നിന്നും പുറത്തിറങ്ങി തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ആളിപ്പടരുകയായിരുന്നു. പാലാ അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റ് വാഹനം എത്തി തീ പൂർണ്ണമായും അണച്ചു. വാഹനത്തിൽ സണ്ണി മാത്രമാണ് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നു. വാഹനം പൂർണമായും കത്തി നശിച്ചു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തീപിടുത്തത്തെ തുടർന്ന് ഹൈവേയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു






0 Comments