തൊണ്ണൂറ്റി ഒന്നാം വയസിലും പൗരധർമ്മം
കൈവിടാതെ തങ്കമ്മ ഗോപാലൻ.
പാലാ ആയാംചിറകുന്നേൽ റിട്ട.' കെ.എസ്.ആർ.ടി.സി ഡി.ടി.ഒ പരേതനായ വി. ഗോപാലൻ്റെ ഭാര്യ തങ്കമ്മയാണ് മകനോടും കുടുംബാംഗങ്ങളോടുമൊപ്പമെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടവകാശം ലഭിച്ചത് മുതൽ ഇത് വരെ വോട്ട് മുടക്കിയിട്ടില്ലാത്ത തങ്കമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടും വോട്ട് മുടക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു.ഇക്കുറി പാലാ നഗരസഭയിലെ ഇരുപത്തി ആറാം വാർഡിലുള്ള പുത്തൻപള്ളി പാരീഷ് ഹാളിലാണ് വോട്ട് ചെയ്തത്. വോട്ട് ചെയ്യാനെത്തിയ തങ്ങളുടെ വാർഡിലെ ഏറ്റവും മുതിർന്ന വോട്ട റെ സ്ഥാനാർഥികൾ തൊഴുകൈകളോടെ സ്വീകരിച്ചു.






0 Comments