കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികൻ മരിച്ചു


 ഏറ്റുമാനൂർ  കട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം  പാലാ ഏറ്റുമാനൂർ കെ എസ് ഇ ബി ഓഫീസിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.  കട്ടച്ചിറ മൂലച്ചിറക്കുന്നേൽ തൊമ്മി തോമസ് ( 78) ആണ് അപകടത്തിൽ മരണമടഞ്ഞത്. 


 അരൂർ സ്വദേശി ഹാരോൺ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന തൊമ്മി തോമസിനെ ഇടിച്ചത്. തുടർന്ന് വാഹനം റോഡരികിലെ ഇലക്ടിക് പോസ്റ്റിലും, മതിലിലും ഇടിച്ചു. കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. <br>ഇലവീഴാ പൂഞ്ചിറയിലേയ്ക്ക് പോകുകയായിരുന്നു കാർ യാത്രികർ. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments