പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളിയിൽ നിത്യസഹായ മാതാവിന്റെ തിരുനാൾ നാളെ (08.01) മുതൽ 11 വരെ ആഘോഷിക്കും.
നാളെ വൈകിട്ട് 5 നു കുർബാന, സന്ദേശം, നൊവേന, 6.30 ന് വചന പ്രഘോഷണം, 8 നു കുമ്പസാരം. വെള്ളിയാഴ്ച വൈകിട്ട് 5നു കൊടിയേറ്റ് - ഫാ.ജോർജ് വയലിപ്പറമ്പിൽ, 5.15 നു കുർബാന, സന്ദേശം, നൊവേന, തുടർന്ന് ജപമാല പ്രദക്ഷിണം. 10നു വൈകിട്ട് 3 നു തിരുസ്വരൂപ പ്രതിഷ്ഠ, 4 നു കുർബാന, നൊവേന, 5.30 നു കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, 7 നു ലദീഞ്ഞ്, സന്ദേശം, 7.30 നു പള്ളിയിലേക്ക് പ്രദക്ഷിണം, 8.30 നു പ്രദക്ഷിണ സമാപനം.
11നു രാവിലെ 6.30 നു കുർബാന, 9.30 നു തിരുനാൾ റാസ, സന്ദേശം, തുടർന്ന് ഇല്ലിക്കൽ കുരിശുപള്ളിയിലേക്ക് പ്രദക്ഷണം, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്. വൈകിട്ട് 7 നു കൊച്ചിൻ കാർണിവലിന്റെ ഗാനമേള.




0 Comments