പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാർഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം.
26 കുട്ടികളെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. കുട്ടികള്‍ക്ക് ഇന്നലെ സ്‌കൂളില്‍ വിര ഗുളിക നല്‍കിയിരുന്നു. അതാണോ അസ്വസ്ഥതക്ക് കാരണമെന്നും പരിശോധിക്കുന്നുണ്ട്.
ഇന്ന് ഉച്ചക്ക് പയറും മോരുമാണ് ചോറിനൊപ്പം നല്‍കിയിരുന്നത്. ഇതില്‍ ഏതെങ്കിലും ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയാണോ കുട്ടികളില്‍ അസ്വസ്ഥത ഉണ്ടാക്കിയതെന്ന് കാര്യം പരിശോധിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയാണോ സംഭവിച്ചതെന്ന കാര്യത്തില്‍ ആശുപത്രി അധികൃതർ സ്ഥിരീകരണം നല്‍കുന്നില്ല. കൂടുതല്‍ പരിശോധനക്ക് ശേഷമേ സംഭവത്തില്‍ വ്യക്തത വരികയുള്ളു.




0 Comments