പാലാ പുലിയന്നൂർ ഗായത്രി സെൻട്രൽ സ്‌കൂളിൽ മാതൃദിനാഘോഷം ജനുവരി 10-ന്


പാലാ പുലിയന്നൂർ ഗായത്രി സെൻട്രൽ സ്‌കൂളിൽ മാതൃദിനാഘോഷം ജനു.10-ന് നടത്തും.

രാവിലെ 10-ന് പൂഞ്ഞാർ കോവിലകം അംഗം ഉഷ വർമ്മ മാതൃദിന സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രശസ്ത സാഹിത്യകാരി ശ്രീദേവി ഡി.അധ്യക്ഷയാകും. 


ഡി.ബി. കോളേജ് മലയാളവിഭാഗം മേധാവി കെ.എസ്. ഇന്ദു മാതൃദിന സന്ദേശ നൽകും.
പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം,മാതൃസമിതി മുൻ അദ്ധ്യക്ഷയും നഗരസഭ കൗൺസിലറുമായ രജിത പ്രകാശ് എന്നിവർ വിശിഷ്ടാതിഥികളാകും.


മാതൃസംഗമം, മാതൃദിനസമ്മേളനം, അമ്മമാരുടെയും അധ്യാപകരുടെയും കലാപരിപാടികൾ, തിരുവാതിര, തിരുവാതിര പുഴുക്ക് വിതരണം എന്നിവ മാതൃസംഗമത്തിൻ്റെ ഭാഗമായി നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments