വഴിവിളക്ക് അറ്റകുറ്റപ്പണി: തൊടുപുഴ നഗരസഭാ കൗണ്‍സിലില്‍ തര്‍ക്കം; 19-ന് പ്രത്യേക യോഗം

 

നഗരത്തിലെ വഴിവിളക്കുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന പുതിയ നഗരസഭാ കൗണ്‍സിലിന്റെ ആദ്യ കൗണ്‍സില്‍ യോഗത്തില്‍ത്തന്നെ ചൂടേറിയ ചര്‍ച്ച. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും തകരാറിലായവ മാറ്റിസ്ഥാപിക്കാനും മുന്‍ കൗണ്‍സിലിന്റെ കാലത്ത് കരാര്‍ എടുത്ത നെടുമങ്ങാട് സ്വദേശി ഇതിനു തയാറാകാത്തതാണ് പ്രശ്നമെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും ഇയാള്‍ തയാറാകില്ലെന്നും കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.


 നഗരത്തിലെ ഭൂരിഭാഗം വഴിവിളക്കുകളും തെളിയുന്നില്ലെന്നും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വിഷയം മാത്രമായി ചര്‍ച്ചചെയ്യാന്‍ അടുത്ത 19ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കാനും ആദ്യം കൗണ്‍സില്‍ തീരുമാനിച്ചു. ഒരു വര്‍ഷം മുന്‍പ് 52 ലക്ഷം രൂപയ്ക്കാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ നെയ്യാറ്റിന്‍കര സ്വദേശിയായ സനല്‍ കരാര്‍ എടുത്തത്. 


കൂടാതെ തകരാറിലായ വഴി വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 28 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍, ഈ ജോലികള്‍ കൃത്യമായി കരാറുകാരന്‍ ചെയ്യുന്നില്ലെന്നാണ് പരാതി. ഇതേത്തുടര്‍ന്നാണ് ഇതിനായി പ്രത്യേക കൗണ്‍സില്‍ വിളിക്കാനും അറ്റകുറ്റപ്പണി നടത്താന്‍ തയാറായില്ലെങ്കില്‍ ഇയാളുടെ കരാര്‍ റദ്ദാക്കണമെന്നും പുതിയ കരാര്‍ നല്‍കാനും തീരുമാനിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. 


ചെയര്‍പഴ്സന്‍ സാബിറ ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ. ദീപക്, കൗണ്‍സിലര്‍മാരായ എ.എം. ഹാരിദ്, ആര്‍. ഹരി, ജിതേഷ് ഇഞ്ചക്കാട്ട് തുടങ്ങിയവര്‍ വിഷയം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത മാസം 5 ന് മുന്‍പ് വാര്‍ഡ് സഭകള്‍ വിളിച്ചുചേര്‍ക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments