എസ്.എം.വൈ.എം - കെ.സി.വൈ.എം പാലാ രൂപതയുടെ 2026-28 പ്രവർത്തന വർഷത്തിലെ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു.



എസ്.എം.വൈ.എം - കെ.സി.വൈ.എം പാലാ രൂപതയുടെ 2026-28 പ്രവർത്തന വർഷത്തിലെ തിരഞ്ഞെടുപ്പ്  നടത്തപ്പെട്ടു.

എസ്.എം.വൈ.എം പാലാ രൂപതയുടെ 2026-28 പ്രവർത്തന വർഷത്തിലെ തിരഞ്ഞെടുപ്പ് പാലാ അൽഫോൻസ കോളേജിൽ വെച്ച് നടത്തപ്പെട്ടു. രൂപത ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പുൻകുറ്റി, രൂപത ജോയിൻ ഡയറക്ടർ റവ.സി. നവീന സിഎംസി, ആനിമേറ്റർ റവ.സി. ആൻസ് എസ്.എച്ച് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി.


 പ്രസ്തുത ഇലക്ഷനിൽ കുറവിലങ്ങാട് ഫൊറോന മണ്ണയ്ക്കനാട് യൂണിറ്റംഗവുമായ മിജോ ജോയി കുന്നത്താനിയേൽ രൂപത പ്രസിഡന്റായും  കടപ്ലാമറ്റം ഫൊറോന കടപ്ലാമറ്റം യൂണിറ്റംഗവുമായ സോന.എ.മാത്യു രൂപത ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 


റേയ്ച്ചൽ മേരി ചാൾസ്, എബിൻ തോമസ് എന്നിവർ വൈസ് പ്രസിഡന്റുമാരായും, അഡോൺ ടോമി, റിയ സാബു എന്നിവർ സെക്രട്ടറിമാരായും ജോസ് ചാൾസ് ട്രഷററായും  റോബിൻ.റ്റി.ജോസ്, സെഞ്ചു ജേക്കബ് എന്നിവർ കെ.സി.വൈ.എം സ്റ്റേറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായും  അധികാരം ഏറ്റു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments