മഹാകവി പ്രവിത്താനം പി. എം.ദേവസ്യ സ്മാരക അഖിലകേരള കവിതാ രചന മത്സരം



മഹാകവി പ്രവിത്താനം പി. എം.ദേവസ്യ സ്മാരക അഖിലകേരള കവിതാ രചന മത്സരം 

 മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാരചന മത്സരം നാളെ രണ്ടു മണിയ്ക്ക്
 പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. 


സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷം വഹിക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ്   ഉദ്ഘാടനം ചെയ്യും. യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് വേണ്ടിയാണ് മത്സരം  സംഘടി പ്പിച്ചിരിക്കുന്നത്. 


ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് കെ.എം ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടുന്ന കുട്ടിക്ക് പി വി ജോസഫ് പുള്ളിക്കാട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 2000 രൂപ ക്യാഷ് അവാർഡും മൂന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് വി. ഒ. ഔസേ പ്പ്   വട്ടപ്പലം  മെമ്മോറിയൽ ട്രോഫിയും 1500 രൂപ ക്യാഷ് അവാർഡും നൽകുന്നതാണ്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments