സീപ്പ് സൂപ്പർ ലീഗ് അറക്കുളം സെന്റ് മേരിസ് സ്കൂളിന് വിജയം



സീപ്പ് സൂപ്പർ ലീഗ് അറക്കുളം സെന്റ് മേരിസ് സ്കൂളിന് വിജയം


സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരത്തിൽ
 സെന്റ് ജോൺസ് കഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സെന്റ് പീറ്റേഴ്സ് ഇലഞ്ഞി ആതിഥേയരായ സെന്റ് ജോൺസ്  കഞ്ഞിരത്താനത്തിനെ സമനിലയിൽ തളച്ചു. മത്സരം ആവേശവും കായികമാന്യതയും നിറഞ്ഞ ഉന്നത നിലവാരമുള്ള ഒരു പോരാട്ടമായി മാറി.


മത്സരം ആരംഭിച്ച ഉടൻ തന്നെ ആക്രമണ മനോഭാവം പ്രകടിപ്പിച്ച സെന്റ് പീറ്റേഴ്സ്  ഇലഞ്ഞി കളിയുടെ പതിനൊന്നാം മിനുട്ടിൽ ഗോൾ നേടി മുൻതൂക്കം സ്വന്തമാക്കി. എന്നാൽ 3 മിനിറ്റ് ന് ഉള്ളിൽ  ശക്തമായ തിരിച്ചാക്രമണത്തിലൂടെ സെന്റ് ജോൺസ് കഞ്ഞിരത്താനം സമനില ഗോൾ നേടി മത്സരം തുല്യതയിലെത്തി.  നിശ്ചിത സമയാവസാനം മത്സരം 1–1 സമനിലയിൽ അവസാനിച്ചു.
മത്സരത്തിലുടനീളം മികച്ച കളി കാഴ്ചവെച്ച സെന്റ് പീറ്റേഴ്സ്  ഇലഞ്ഞിയിലെ അഗ്നൽ “മാൻ ഓഫ് ദ മാച്ച്” പുരസ്കാരത്തിന് അർഹനായി.


വൈകിട്ട് 3.00 മണിക്ക് കൂട്ടിക്കൽ  സെന്റ്. ജോർജ്സ് സ്കൂളിൽ നടന്ന മത്സരത്തിൽ   സെന്റ്. മേരീസ്‌  അറക്കുളം ആതിഥേയരായ സെന്റ് ജോർജ് കൂട്ടിക്കലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ലീഗിലെ തങ്ങളുടെ ആദ്യ വിജയം നേടി. ആദ്യ പകുതിയിൽ തന്നെ ലീഡ് നേടിയ അറക്കുളം, രണ്ടാം പകുതിയിൽ മറ്റൊരു ഗോൾ കൂടി നേടി മത്സരം 2–0ന് വിജയിച്ചു. 



അറക്കുളം ടീമിലെ അർജുൻ “മാൻ ഓഫ് ദ മാച്ച്” പുരസ്കാരത്തിന് അർഹനായി. വ്യാഴാഴ്ച നടക്കുന്ന  മത്സരമായി സെന്റ്. ജോർജ്സ് കൂട്ടിക്കൽ- സെന്റ്. പീറ്റേഴ്സ് ഇലഞ്ഞി മത്സരം വൈകിട്ട് 3.00 മണിക്ക്, ഇലഞ്ഞി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതായിരിക്കും..



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments