താമരശ്ശേരി ചുരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം




 ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ ഇന്നു ( തിങ്കളാഴ്ച) മുതൽ ഗതാഗത നിയന്ത്രണം. 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാ ലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

 

 മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  


ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വാഹനങ്ങൾ യാത്ര രാവിലെ എട്ടിന്‌ മുന്നെയും വൈകീട്ട്‌ ആറിന്‌ ശേഷവുമായി ക്രമീകരിക്കണ മെന്നും അധികൃതർ അറിയിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments