രാമപുരം കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനും രോഹിണി മഹോത്സവത്തിനും ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ...... വീഡിയോ ഈ വാർത്തയോടൊപ്പം
രാമപുരം കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 3-ാം ഭാഗവത സപ്താഹ യജ്ഞവും രോഹിണി മഹോത്സവവും 21 മുതല്‍ 28 വരെ നടക്കും. ഭാഗവതസുരഭി അഡ്വ. വി.എം. കൃഷ്ണകുമാര്‍ യജ്ഞാചാര്യനാകും. പി.എം. കേശവന്‍ നമ്പൂതിരി പിലാത്തറ, കോറമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരാകും. 21 ന് വൈകിട്ട് 6.30 ന് ദീപാരാധന, 6.45 ന് ദീപപ്രോജ്വലനം, 22 ന് ഒറ്റയപ്പം, തുളസീമാല, 23 ന് ഭദ്രകാളീപ്രാദുര്‍ഭാവം, കടുംപായസം, ചുവന്ന ചെമ്പരത്തിമാല, 24 ന് നരസിംഹാവതാരം, വിദ്യാഗോപാലാര്‍ച്ചന, 25 ന് ശ്രീകൃഷ്ണാവതാരം,
വീഡിയോ ഇവിടെ കാണാം 👇👇👇
26 ന് രുഗ്മിണി സ്വയംവരം, 27 ന് ഐശ്വര്യപൂജ, 28 ന് രാവിലെ 4.30 ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, 5 ന് ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, ഉഷഃപൂജ, എതൃത്തെപൂജ, പന്തീരടിപൂജ, കലശപൂജ, പറയെടുപ്പ്, ഉച്ചയ്ക്ക് 12.30 ന് അവഭ്യഥസ്‌നാനം, അഷ്ടോത്തരാര്‍ച്ചന, അവതാര പാരായണം, മഹാരതി, മംഗളം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദ വിതരണം, പ്രസാദം ഊട്ട്, വൈകിട്ട് 5 ന് പുതിയ ഇ-കാണിക്ക സമര്‍പ്പണം, പറയെടുപ്പ്, മേളം, 6.30 ന് ദീപാരാധന, രോഹിണി വാരപൂജ, അത്താഴപൂജ, 7 ന് ഭരതനാട്യം, തുടര്‍ന്ന് ഭക്തിഗാനമേള എന്നിവ നടക്കും.
പത്രസമ്മേളനത്തില്‍ രമേശന്‍ കുഴികണ്ടത്തില്‍, വിശ്വന്‍ രാമപുരം എന്നിവര്‍ പങ്കെടുത്തു. ഫോണ്‍ - 9496261800, 9846460978.




0 Comments