കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ റവ.ഡോ ജോർജ്ജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ചതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിലും അപലപിച്ച് പാലാ നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗം.... കുറ്റവാളികളെ അത്രയും വേഗം പിടി കൂടണം എന്നാവശ്യപ്പെട്ട് നഗരസഭ കോട്ടയം പൊലീസ് ചീഫിന് കത്തു നൽകും.... ഇന്ന് രാവിലെ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ ചെയർ പേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു.
സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു
വാഹനം കസ്റ്റഡിയിൽ എടുത്ത് കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഭരണ- പ്രതിപക്ഷ കൗൺസിലർമാർ ഒന്നടങ്കം ആവശ്യപ്പെട്ടു..





0 Comments