പാലാകൊട്ടാരമറ്റം ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ഇന്ന് ചേര്‍ന്ന പാലാ നഗരസഭയുടെ ഈ ടേമിലെ ആദ്യ കൗണ്‍സില്‍ തീരുമാനിച്ചു....... വാട്സപ്പിലൂടെ ചിലർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ജോർജ് കുട്ടി ചെറുവള്ളിൽ ...... മനസ്സിൽ പോലും കരുതാത്ത കാര്യം തട്ടിവിടുകയാണ് ..... മേലിൽ ഇത് പാടില്ലെന്നും ജോർജ് കുട്ടി
കൊട്ടാരമറ്റം സ്റ്റാന്റില്‍ വാഹനങ്ങളുടെ ടയര്‍ നിറയ്ക്കുന്നതും ഗ്രീസ് അടിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. നഗരസഭയുടെ വിവിധ ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ ശോച്യാവസ്ഥയെക്കുറിച്ച് വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ വിശദീകരിച്ചു.
നഗരസഭയില്‍ താത്ക്കാലികമായി ജോലി ചെയ്യുന്ന ശുചീകരണ വിഭാഗക്കാരുടെ സേവന കാലാവധി ഒരു മാസത്തേക്കുകൂടി പുതുക്കി കൊടുക്കും. തുടര്‍ന്ന് മറ്റ് ഉപാധികളോടെ ഇവരുടെ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ആര്‍.വി. പാര്‍ക്കില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നവരോട് മേലില്‍ അയ്യായിരം രൂപാ സെക്യൂരിറ്റി വാങ്ങും. ഓരോ പരിപാടി കഴിയുമ്പോഴും ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കൂടിക്കിടക്കുന്നത് കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടമാണ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തിയത്.
മുമ്പ് സമ്പന്നതയിലായിരുന്നുവെങ്കിലും ഇപ്പോള്‍ നഗരസഭ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലൂടെയാണ് കടന്നുപോകുന്നതെന്ന് സെക്രട്ടറി ജൂഹി മരിയ ടോം പുതിയ കൗണ്‍സില്‍ അംഗങ്ങളോട് വിശദീകരിച്ചു. സര്‍ക്കാരില്‍ നിന്ന് പത്തുകോടിയോളം രൂപാ ലഭിക്കാനുണ്ടെന്ന് മുമ്പ് കൗണ്‍സിലര്‍മാരായിരുന്നവരും ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇത് ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ ജോര്‍ജ്ജുകുട്ടി ചെറുവള്ളില്‍ കർശനമായി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ചിലർ പ്രചരിപ്പിച്ച വാർത്ത തെറ്റിധാരണാ ജനകമാണെന്നും ഇതിൽ ജോർജ് കുട്ടിക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു വെന്നും ഭരണ പക്ഷാംഗം ബിജു മാത്യൂസ് പറഞ്ഞു.
ചര്‍ച്ചകളില്‍, ബിജു പാലുപ്പടവില്‍, ബിജു പുളിക്കക്കണ്ടം, ബിജു മാത്യൂസ് ,ബെറ്റി ഷാജു, ഷാജു തുരുത്തന്‍, ടോണി തൈപ്പറമ്പില്‍, റോയി ഫ്രാന്‍സിസ്, ജോര്‍ജ്ജുകുട്ടി ചെറുവള്ളില്‍, മായാ രാഹുല്‍, രജിത പ്രകാശ്, പ്രിന്‍സി സണ്ണി, ബിജി ജോജോ കുടക്കച്ചിറ, ലീന സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments