രാമപുരം കൊണ്ടാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറി 14ന് ആറാട്ടോടെ സമാപിക്കും.



രാമപുരം കൊണ്ടാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ  കൊടിയേറി 14ന് ആറാട്ടോടെ സമാപിക്കും. 

9ന് രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, കളമെഴുത്തും പാട്ട്, തുടർന്ന് കൊടിക്കയർ സമർപ്പണം. 7ന് ചെണ്ട അരങ്ങേറ്റം (രാമപുരം ബാലാജി ഗുരുകുലം), 8ന് തന്ത്രി ബ്രഹ്‌മശ്രീ കുരുപ്പക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കുടക്കച്ചിറ വള്ളിയിൽ ഇല്ലത്ത് അജിത്ത് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 8.30ന് തിരുവാതിരകളി (എൻഎസ്എസ് സമാജം, രാമപുരം), 9ന് ഭക്തിഗാനസുധ.


10ന് രാവിലെ പതിവ് പൂജകൾ, 9ന് ഉച്ചശ്രീബലി, 10ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, തുടർന്ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, കളമെഴുത്തുംപാട്ട്, 7ന് നൃത്തസന്ധ്യ, 8.30ന് കൊടിക്കീഴിൽ വിളക്ക്. 11ന് രാവിലെ പതിവ് പൂജകൾ, 9ന് ഉച്ചശ്രീബലി, 10ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, കളമെഴുത്തുംപാട്ട്, 7ന് സ്വരലയം (രാമദേവ ഭജൻസ്), 9ന് വിളക്ക്. 12ന് രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, കളമെഴുത്തുംപാട്ട്, 7ന് കരോക്കെ ഗാനമേള, 9ന് വിളക്ക്.


13ന് 10ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്, വൈകിട്ട് 6.30ന് തിരുമുമ്പിൽ സേവ, തുടർന്ന് ദീപാരാധന, കളമെഴുത്തുംപാട്ട്, 7ന് തിരുവാതിര (ശ്രീഭദ്രാ എൻഎസ്എസ് വനിതാ സമാജം), 10ന് പള്ളിവേട്ട വിളക്ക്. 14ന് രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് 4ന് രാമപുരം ശ്രീരാമ ക്ഷേത്രകുളത്തിൽ ആറാട്ട്. തുടർന്ന് എതിരേൽപ്പ്, ക്ഷേത്രത്തിൽ കൊടിയിറക്ക്, ദീപാരാധന, കളമെഴുത്തുംപാട്ട്. 8ന് ആറാട്ട് സദ്യ.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments