കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയം. 16 ട്രെയിനുകൾക്കാണ് വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി അറിയിച്ചുകൊണ്ടാണ് ജോർജ് കുര്യൻ വിവരം പുറത്തുവിട്ടത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്തുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.
പുതുതായി അനുവദിച്ച സ്റ്റോപ്പുകൾ നിലവിൽ വരുന്നതോടെ ചെറുകിട സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കും.
സ്റ്റോപ്പുകൾ സംബന്ധിച്ച കൃത്യമായ സമയക്രമവും ഏതൊക്കെ ട്രെയിനുകൾക്ക് എവിടെയൊക്കെയാണ് പുതിയ സ്റ്റോപ്പുകൾ എന്നതിന്റെ വിശദവിവരങ്ങളും ഉടൻ തന്നെ റെയിൽവേ പുറത്തുവിടുമെന്നാണ് സൂചന. വൈകാതെ തന്നെ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.




0 Comments