ഡോ.ബിനോ പി. ജോസ് സെൻ്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ



കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പലായി കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോ പി. ജോസ് നിയമിതനായി.

 സേവനകാലാവധി പൂർത്തിയായ പ്രിൻസിപ്പൽ പ്രൊഫ. സീമോൻ തോമസ്, പാലാ സെൻ്റ് തോമസ് കോളജിലേക്ക് മടങ്ങിയതിനെ തുടർന്നാണ് ഡോ. ബിനോ പി. ജോസ് പ്രിൻസിപ്പലാകുന്നത്. ഇതേ കോളജിൽ നിന്ന് റാങ്കോടെ ബിരുദവും ഡൽഹി ജെ. എൻ. യു.-വിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 3 പുസ്തകങ്ങളും 19 ഗവേഷണലേഖനങ്ങളും നിരവധി ഇതര ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ പാഠപുസ്തകസമിതിയംഗം, അധ്യാപകപരിശീലകൻ, വിദഗ്ദ്ധസമിതി യംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയാണ്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments