പാലാ സാഹിത്യസമ്പന്നമായ നാട്: സക്കറിയ.
റബറും രാഷ്ട്രീയവുമെന്നപോലെ സാഹിത്യവും നന്നായി വിളയുന്ന മണ്ണാണ് പാലായിലേതെന്ന് എഴുത്തുകാരനും ചിന്തകനുമായ സക്കറിയ.അൻപത്തൊൻപതാം വയലിലേക്ക് പ്രവേശിക്കുന്ന പാലാ സഹൃദയ സമിതി യുടെ പുതുവത്സര സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാത്യു എം കുഴിവേലിയേയും, പാലാ നാരായണൻ നായരേയും കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയേയും, ലളിതാംബിക അന്തർജ്ജനത്തേയും വെട്ടൂർ രാമൻനായരേയും സമരിക്കാതെ പാലായിലൊരു സാഹിത്യ സമ്മേളനത്തിൽ പ്രസംഗിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
.സമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ അദ്ധ്യക്ഷനായിരുന്നു.സമിതി നിർവാഹകസമിതി അംഗം ജീജോതച്ചന്റെ മൂന്നാമത് കവിതാസമാഹാരമായ ചെന്തീയപ്പൻ ശാസ്ത്രഞ്ജനും എഴുത്തുകാരനുമായ എതിരൻകതിരവനു നൽകി സക്കറിയ പ്രകാശനം ചെയ്തു.
ഇസ്മായിൽ മേലടി,പി.രാധാകൃഷ്ണക്കുറുപ്പ്,ഡി. ശ്രീദേവി, ജോണി പ്ളാത്തോട്ടം,രവി പാലാ, ചാക്കോ സി പൊരിയത്ത്, വിനയകുമാർ മാനസ,പി.എസ്.മധുസൂദനൻ മംഗലശ്ശേരി,തുടങ്ങിയവർ പ്രസംഗിച്ചു


.jpeg)





0 Comments