ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു



  ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അടിമാലി ആയിരമേക്കര്‍ സൗത്ത് കത്തിപ്പാറ പെരിനിലത്ത് പരേതനായ ബേബിയുടെ മകന്‍ സാജുമോന്‍ ( റ്റൊജിന്‍ 50 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. 


 ഓട്ടോറിക്ഷയുടെ ടെസ്റ്റ് കഴിഞ്ഞ്  സാജുമോൻ സൗത്ത് കത്തിപ്പാറയിലെ വീട്ടിലേക്ക് പോകും വഴി റോഡരികിലെ കൊക്കയിലേക്ക് ഓട്ടോറിക്ഷ മറിയുകയായിരുന്നു. 40 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. ഓട്ടോ സാജുമോന്റെ ദേഹത്തേക്കാണ് മറിഞ്ഞത്. ഉടന്‍തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


 അടിമാലി കല്ലാര്‍കുട്ടി റോഡിലെ കളരിക്കല്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്തെ ഓട്ടോ സ്റ്റാന്‍ന്റിലായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. മോളിയാണ് മാതാവ്ഭാ ര്യ: അമ്പിളി. മക്കള്‍: അനറ്റ്  ( നഴ്‌സിങ് വിദ്യാര്‍ഥി മംഗലാപുരം) ആല്‍വിന്‍ ( നെല്ലിമറ്റം ബസോലിയോസ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി)  സംസ്‌കാരം ശനിയാഴ്ച വൈകിട്ട് ആയിരമേക്കര്‍ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments