പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രോത്സവത്തിന് ഇന്നലെ രാത്രി 8 മണിയോടെ തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന്‍ നമ്പൂതിരിയും മേല്‍ശാന്തി ഉണ്ണി തിരുമേനിയും ചേര്‍ന്ന് കൊടിയേറ്റി.
രാവിലെ കൊടിമരഘോഷയാത്രയും ഉണ്ടായിരുന്നു. കൊടിക്കയര്‍, കൊടിക്കൂറ വഴിപാട് സമര്‍പ്പണവും നടന്നു. കൊടിയേറ്റിന് ശേഷം ശ്രീഭൂതബലിയും അന്നദാനവും ഉണ്ടായിരുന്നു. 16-ാം തീയതിയാണ് ആറാട്ടുത്സവം. രാവിലെ 8ന് ആറാട്ട് ആരംഭിക്കും. തുടര്‍ന്ന് ആറാട്ട് സദ്യയുമുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments