പാലാ വോയ്സ്... കേരളത്തിലാദ്യമായി ഒരു ലൈബ്രറിക്ക് സ്വന്തമായി ഗാനമേള ട്രൂപ്പ്... ജയ്ഹിന്ദ് ലൈബ്രറിയില്‍ ഉയരും മധുരസംഗീതം...





''പാലാ വോയ്സ്''... കേരളത്തിലാദ്യമായി ഒരു ലൈബ്രറിക്ക് സ്വന്തമായി ഗാനമേള ട്രൂപ്പ്. അഭിമാന സംഗീതവുമായി പിഴക് ജയ്ഹിന്ദ് ലൈബ്രറി.

പാലാ വോയ്സ് എന്ന പേരില്‍ ഗാനമേള ട്രൂപ്പും മ്യൂസിക് ക്ലബ്ബും ആരംഭിച്ച് ഗ്രന്ഥശാലാ ചരിത്രത്തില്‍ ആദ്യമായി സ്വരരാഗ ഗംഗാപ്രവാഹം തീര്‍ക്കുകയാണ് പിഴക് ജയ് ഹിന്ദ് ലൈബ്രറി ആന്റ് റീഡിംഗ് റൂം.

സംഗീതവാസനയുള്ള ലൈബ്രറി അംഗങ്ങള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി സംഗീത പഠന ക്ലാസ് ആരംഭിക്കണമെന്ന ചിന്തയില്‍ നിന്നാണ് സ്വന്തമായൊരു ഗാനമേള ട്രൂപ്പ് എന്ന ആശയത്തിന്റെ സപ്തസ്വര പുസ്തകം പിഴക് ലൈബ്രറി തുറക്കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ മൂന്ന് ലക്ഷത്തോളം രൂപാ ചെലവഴിച്ച് ഗാനമേളയ്ക്ക് ആവശ്യമായ ആധുനിക സംഗീതോപകരണങ്ങള്‍ ഇതിനോടകം ലൈബ്രറി വാങ്ങിക്കഴിഞ്ഞു.
 

എല്ലാ മാസത്തെയും മൂന്നാമത്തെ ഞായറാഴ്ച വൈകുന്നേരം 5ന് പാടാന്‍ ആഗ്രഹമുള്ള എല്ലാ കലാകാരന്‍മാര്‍ക്കും പിഴക് ജയ്ഹിന്ദ് ലൈബ്രറിയില്‍ ഒത്തുകൂടാം. തുടര്‍ന്ന് ഇഷ്ടമുളള പാട്ടുകള്‍ പാടാം. ഇതിലെ മികച്ച ഗായകരെ തെരഞ്ഞെടുത്തുകൊണ്ടാണ് മറ്റ് വേദികളില്‍ ഗാനമേള അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ലൈബ്രറി പ്രസിഡന്റും ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ ഷിലു കൊടൂര്‍ പറഞ്ഞു.


പാലാ വോയ്സിന്റെ ഉദ്ഘാടനം ജിന്‍സിന്റെ പാട്ടോടെ

പാലാ വോയ്സ് എന്ന ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനം പാട്ടുപാടിക്കൊണ്ട് നിര്‍വ്വഹിച്ചത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജിന്‍സ് ഗോപിനാഥാണ്. മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ് നിര്‍വഹിച്ചു.

യോഗത്തില്‍ ലൈബ്രറി സെക്രട്ടറി ജിനു ജോസഫ്, കടനാട് പഞ്ചായത്ത് മെമ്പര്‍മാരായ റിജോ ജോസഫ്, കെ.എ സെബാസ്റ്റ്യന്‍, ജിജി തമ്പി, പാലാ വോയ്സ് പ്രോഗ്രാം ഡയറക്ടര്‍ ബേബി മൈക്കിള്‍, ബിനോയ് കോലത്ത്, ലൈബ്രേറിയന്‍ വി.ഡി. ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പാലാ വോയ്സിന്റെ സംഗീതസന്ധ്യയും ഉണ്ടായിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments