അർത്തുങ്കൽ പള്ളിയിലെ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പള്ളിയിൽ നിന്ന് കൊണ്ടുപോകുന്നതിന് മുൻപ് ആലപിച്ചത് ഡോ. കണ്ണൻ എഴുതിയ മരിയ ഭക്തിഗാനം.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ ഗാനം യൂട്യൂബിൽ റിലീസ് ആയത്.
അനിൽ. ജെ. തയ്യിൽ
(ട്രാവൻകൂർ ന്യൂസ്)
ഇതിനോടകം ഏറെ പ്രസിദ്ധമായി കഴിഞ്ഞു ഈ ഗാനം.
ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ആണ് ഡോക്ടർ കണ്ണൻ. പാലാ കണ്ണാടിയുറമ്പ് സ്വദേശിയായ ഇദ്ദേഹം
ധാരാളം ഇംഗ്ലീഷ് കവിതകളും എഴുതിയിട്ടുണ്ട്.
വിവിധ മഹദ് വ്യക്തിത്വങ്ങളെ കുറിച്ചും കവിതകൾ എഴുതി അവർക്കു മുൻപിൽ സമർപ്പിച്ചിട്ടുണ്ട്.
ഷീല തമ്പുരാൻ ആണ് ഈ ഗാനത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.ഡോക്ടർ കണ്ണൻ രചനയും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നടാഷയാണ്.
റിജോയ് പി ഇമ്മാനുവെൽ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ റെക്കോർഡിങും മിക്സിങും മാസ്റ്ററിങ്ങും നടത്തിയിരിക്കുന്നത് സോബിൻ സണ്ണിയും ഫ്ലൂട്ട് കൈകാര്യം ചെയ്തിരിക്കുന്നത് കോട്ടയം ബിജുവുമാണ്.
റെജി ചിത്ര, കുഞ്ഞുണ്ണി , ജോമിറ്റ് എന്നിവർ ഗാനത്തിന്റെ ദൃശ്യ ചിത്രീകരണം നടത്തിയപ്പോൾ സൂം ഷൂട്ടർ സ്റ്റുഡിയോ വീഡിയോ എഡിറ്റിംഗും സിഗ്നേച്ചർ മീഡിയ പോസ്റ്റർ ഡിസൈനിങും നിർവഹിച്ചു. സ്റ്റുഡിയോ :ഗീതം മീഡിയ





0 Comments