പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ തിരുനാള്‍ കൊടിയേറി.


 

പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. 

റവ. ഡോ. ജോസഫ് അരിമറ്റത്തില്‍ കൊടിയേറ്റ് നിര്‍വഹിച്ചു.. വിശുദ്ധ കുര്‍ബ്ബാന ലദീഞ്ഞ എന്നിവയും നടന്നു. പ്രധാനതിരുനാളാഘോഷം ജനുവരി 15 16 തീയതികളില്‍ നടക്കും. 

പ്രധാന തിരുനാള്‍ ദിനമായ 15 ന് ഉച്ചകഴിഞ്ഞ്. 3 ന് വിശുദ്ധന്റ തിരുസ്വരൂപം ചെറിയ പള്ളിയില്‍ പ്രതിഷ്ഠിക്കും. 3.45 ന് വല്ലാത്ത് കപ്പേള, കാവുംകണ്ടം കപ്പേള,വാളികുളം കപ്പേള, 4 ന് കൊല്ലപ്പള്ളി കപ്പേള, 4.15 ന് ഐങ്കൊമ്പ് കുരിശുങ്കല്‍ പന്തല്‍ എന്നിവിടങ്ങളില്‍ നിന്ന് പള്ളിയിലേക്ക് പ്രദക്ഷിണങ്ങള്‍ ആരംഭിക്കും.


അഞ്ചിന് കുരിശിന്‍തൊട്ടിയില്‍ പ്രസിദ്ധമായ പഞ്ച പ്രദക്ഷിണ സംഗമവും എതിരേല്പും . 5.30 ന് തിരി വെഞ്ചരിപ്പിനെത്തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപം ചെറിയ പള്ളിയില്‍ നിന്നും പ്രദക്ഷിണമായ കൊണ്ടുവന്ന് ഇടവക ദേവാലയത്തില്‍ പ്രതിഷ്ഠിക്കും. 6 ന് ആഘോഷമായ കുര്‍ബാനയ്ക്  ഫാ. ദേവസ്യാച്ചന്‍ വട്ടപ്പലം, കാര്‍മികത്വം വഹിക്കും. 


 -ഫാ. റവ. ഡോ കുര്യാക്കോസ് കാപ്പിലിപറമ്പില്‍. സന്ദേശം നല്‍കും.രാത്രി 8.30 ന് പ്രദക്ഷിണം. 9. 16 ന് രാവിലെ 7 ന് ആഘോഷമായ കുര്‍ബാന, - ഫാ. സെബാസ്റ്റ്യന്‍ തോണിക്കുഴിയില്‍ സന്ദേശം നല്‍കും.. 10 ന് ജഗദല്‍പൂര്‍ ബിഷപ് മാര്‍ .ജോസഫ് കൊല്ലംപറമ്പില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കും.


 ഉച്ചയ്ക്ക് 12 ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. ഒന്നിന് വോളണ്ടിയേഴ്‌സും പ്രസുദേന്തിമാരും ചേര്‍ന്ന് ആഘോഷമായ കഴുന്ന് എഴുന്നള്ളിക്കല്‍. രാത്രി 7 ന് പിന്നണി ഗായകന്‍ വിധുപ്രതാപ് നയിക്കുന്ന ഗാനമേള. എന്നിവയും നടക്കും. ഇടവക ജനങ്ങള്‍ക്ക് നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനായി ജനുവരി 20 ന് വിശുദ്ധന്റെ തിരുനാള്‍ വീണ്ടും ആഘോഷിക്കും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments