ഭരണ ഘടനയെ വെല്ലുവിളിച്ചു ബിജെപി കേന്ദ്രം ഭരിക്കുന്നു - അഡ്വ വി കെ സന്തോഷ്‌കുമാർ.


ഭരണ ഘടനയെ വെല്ലുവിളിച്ചു ബിജെപി കേന്ദ്രം ഭരിക്കുന്നു - അഡ്വ വി കെ സന്തോഷ്‌കുമാർ.

 കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണ ഘടനയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ട് ഭരണം നടത്തുകയാണ്. പാർലമെന്റിനെ പോലും നോക്ക്കുത്തിയാക്കി ജനദ്രോഹ നടപടികളുമായി ഒരു സർക്കാർ മുന്നോട്ടു പോകുന്നു അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌ കുമാർ പറഞ്ഞു. സിപിഐ ജന്മ ശതാബ്ദിയുമായി ബന്ധപ്പെട്ടു സിപിഐ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 1964 ലെ പാർട്ടി പിളർപ്പ് പാർട്ടിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ സുശീലൻ അഭിപ്രായപ്പെട്ടു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടു പല അഭിപ്രായങ്ങളും പല കോണിൽ നിന്നും വരുന്നത് സിപിഐ മുഖവിലക്ക് എടുക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ല എസിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ സ്വാഗതം ആശംസിച്ചു.  

സമ്മേളനത്തിൽ ജനപ്രതിനിധികളെ ആദരിച്ചു. ജില്ല ട്രെഷറർ ബാബു കെ ജോർജ്, ജില്ല എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി, പാർട്ടി ജില്ല കൗൺസിൽ അംഗങ്ങളായ അഡ്വ പി ആർ തങ്കച്ചൻ,   സണ്ണി ഡേവിഡ്   മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ പയസ് രാമപുരം, റ്റി ബി ബിജു, സിബി ജോസഫ്,    കെ എസ് മാധവൻ,  എ ഐ വൈ എഫ് ജില്ല ജോയിന്റ് സെക്രട്ടറി എൻ എസ് സന്തോഷ്‌ കുമാർ, മണ്ഡലം സെക്രട്ടറി ഡോ അനീഷ് തോമസ്, അഞ്ജു സെബാസ്റ്റ്യൻ,എന്നിവർ പ്രസംഗിച്ചു.എം റ്റി സജി നന്ദി രേഖപ്പെടുത്തി . 


ജ്യോതി ബാലകൃഷ്ണൻ പാമ്പാടി ബ്ലോക്ക് കിടങ്ങൂർ ഡിവിഷൻ, അനു ബാബു തോമസ് ( ഭരണങ്ങാനം പഞ്ചായത്ത്‌ ), സിന്ധു പി കെ (രാമപുരം ), ഓമന സോമൻ, സ്വപ്ന രമേശ്‌ (മീനച്ചിൽ )രഞ്ജിനി കെ സി (കരൂർ ), സുജാത ദേവി (എലിക്കുളം ) എന്നീ ജന പ്രതിനിധികളെ ആദരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments