മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു.
അജിത് പവാറിനേയും മറ്റു അഞ്ചുപേരേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാർട്ടേഡ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബാരാമതി വിമാനത്താവളത്തിൽ ലാന്റിംഗിന് തൊട്ടുമുമ്പ് ആണ് അപകടം ഉണ്ടായത്. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പൂർണ്ണമായും കത്തി നശിച്ചു. മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായാണ് അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെ 8.45 നാണ് അപകടം സംഭവിച്ചത്.




0 Comments