ഭക്തിസാന്ദ്രമായി മലയുന്ത് പ്രദക്ഷിണം ....... പാലാ കത്തീഡ്രലില്‍ രാക്കുളി തിരുനാളിനോടനുബന്ധിച്ച് പ്രധാന ദിവസമായ ഇന്ന് നടന്ന ചരിത്രപ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം ഭക്തിസാന്ദ്രമായി.



ഭക്തിസാന്ദ്രമായി മലയുന്ത് പ്രദക്ഷിണം .......
പാലാ കത്തീഡ്രലില്‍ രാക്കുളി തിരുനാളിനോടനുബന്ധിച്ച് പ്രധാന ദിവസമായ ഇന്ന് നടന്ന ചരിത്രപ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം ഭക്തിസാന്ദ്രമായി. 

ഒന്നര ടണ്ണിലേറെ ഭാരമുള്ള മല കിഴതടിയൂര്‍ കരക്കാരുടെ കരങ്ങളില്‍ ചാഞ്ചാടുന്നത് നയനമനോഹരമായി. പുല്‍ക്കൂടിന്റെ പ്രതീകമായ മലയില്‍ ഉണ്ണീശോയും വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകാമറിയവും മാലാഖാമാരും മൂന്നു രാജാക്കന്മാരും ഇടയന്മാരും ആടുകളും മൃഗങ്ങളും പൂജരാജാക്കന്മാര്‍ക്ക് വഴികാട്ടിയായ നക്ഷത്രവുമൊക്കെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.  


ഇന്ന് രാവിലെ പത്തിന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.തിരുക്കര്‍മങ്ങളിലും മലയുന്ത് പ്രദക്ഷിണത്തിലും ആയിരങ്ങള്‍ ഭക്തിപൂര്‍വം പങ്കെടുത്തു. വികാരി റവ.ഡോ.ജോസ് കാക്കല്ലില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് തെങ്ങുംപള്ളില്‍, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, 


ഫാ. ഐസക് പെരിങ്ങാമലയില്‍, ഫാ.ജോര്‍ജ് തറപ്പേല്‍, കൈക്കാരന്മാരായ മാത്തച്ചന്‍ മാത്യു പന്തലാനിയില്‍, ടോമി കളരിയാമ്മാക്കല്‍, വി. ടി. ജോസഫ് വെട്ടിക്കല്‍, ബോസ്‌കോച്ചന്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രദക്ഷിണത്തിന് ശേഷം പാലാ സൂപ്പര്‍ ബീറ്റ്‌സിന്റെ ഗാനമേളയും ഉണ്ടായിരുന്നു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments