സ്‌നേഹദീപം മനുഷ്യനന്മയുടെ പ്രതീകം: അഡ്വ. മോന്‍ ജോസഫ് എംഎല്‍എ.


 സ്‌നേഹദീപം മനുഷ്യനന്മയുടെ പ്രതീകം: അഡ്വ. മോന്‍ ജോസഫ് എംഎല്‍എ.

 ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനന്മയുടെ യഥാര്‍ത്ഥ പ്രതീകമാണെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഭവനരഹിതരായ ഏറ്റവും അര്‍ഹതപ്പെട്ട ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ മാതൃകയാക്കാവുന്നതാണെന്നും എം.എല്‍.എ. പറഞ്ഞു.



കിടങ്ങൂര്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള 55, 56 വീടുകളുടെ താക്കോല്‍ സമര്‍പ്പണം നിര്‍വ്വഹിക്കുകയായിരുന്നു അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ. യോഗത്തില്‍ കിടങ്ങൂര്‍ സ്‌നേഹദീപം പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഈ രണ്ട് വീടുകളുടെയും നിര്‍മ്മാണത്തിനുള്ള തുക സംഭാവന നല്‍കിയ ശ്രീ സൈമണ്‍ കോട്ടൂരിനെ യോഗത്തില്‍ വെച്ച് ആദരിച്ചു. 


ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രേസി കരിമ്പണ്ണൂര്‍, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ജി പാലയ്ക്കലോടി, അയര്‍
ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബേബി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാഗമറ്റം, പഞ്ചായത്ത് മെമ്പര്‍ ലാല്‍സി പി മാത്യു,


 സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, എം ദിലീപ് കുമാര്‍ തെക്കുംചേരില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, ജെ സി തറയില്‍, ജോസ് പൂവേലില്‍, ജോസ് കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്‌നേഹദീപം പദ്ധതി പ്രകാരമുള്ള 55, 56 സ്‌നേഹവീടുകളുടെ താക്കോല്‍സമര്‍പ്പണം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സമീപം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments