പാലായിൽ ഭിക്ഷാടക മാഫിയാ സജീവം....... നഗരം യാചകമുക്ത മേഖലയാക്കണം ...... നഗരത്തിൽ സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കണം ..... അടിയന്തിര വിഷയങ്ങൾ അക്കമിട്ടു നിരത്തി പ്രശ്നപരിഹാരത്തിന് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് മുനിസിപ്പൽ സെക്രട്ടറിക്ക്..... വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം......
അടിയന്തിരമായി പാലാ നഗരസഭയെ "യാചകമുക്ത " നഗരസഭ യാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കണമെന്ന് ബിജു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു.
2) അടിയന്തിരമായി പാലാ കുരിശുപള്ളി ജംഗ്ഷനിൽ ടൗൺ ഹാളിനു എതിർവശം സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കുന്നതു സംബന്ധിച്ച്.
3) 20000 (ഇരുപതിനായിരം) ത്തിലധികം ജനസംഖ്യയുള്ള നഗരസഭകളിൽ, പാലിയേറ്റീവ് നഴ്സ്മാരുടെ എണ്ണം ഒന്നിലധികം നിയമിക്കണമെന്ന പുതിയ കേരള ഗവർമെൻ്റ് സർക്കുലർ സംബന്ധിച്ച്..
1 ഉത്സവ സീസൺ ആയതോടെ ഭിക്ഷാടന മാഫിയ പാലാ നഗരത്തിലും പിടി മുറുക്കിയിരിക്കുന്നതായി പാലാ ടൗണിലെ വ്യാപാരികൾ ഒന്നടങ്കവും പൊതുജനവും പരാതി ഉയർത്തിയിരിക്കുന്ന വിവരം അർഹിക്കുന്ന ഗൗരവത്തോടെ മുനിസിപ്പൽ കൗൺസിൽ പരിഗണിക്കണം.
ധാരാളം അന്യ സംസ്ഥാനക്കാർ അടക്കമുള്ള ഭിക്ഷയെടുക്കുന്നവർ കൂട്ടമായി പാലായിലേക്ക് എത്തിയിരിക്കുന്നു. ഒരു ദിവസം 15 - 20 ഭിഷക്കാരാണ് കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കയറിയിറങ്ങുന്നത്...
കസ്റ്റമേഴ്സിനെ വകവയ്ക്കാതെ ബലമായിട്ടാണ് ഇവർ ഭിക്ഷാടനം നടത്തുന്നത്. ഭിക്ഷ ലഭിക്കാതെ ഇവർ സ്ഥാപനങ്ങളിൽ നിന്ന് ഇറങ്ങി പോകുകയുമില്ലായെന്നാണ് കടയുടമകൾ പറയുന്നത്. ഇവർക്കിടയിൽ ധാരാളം മോഷ്ടാക്കളും ക്രിമിനൽ സ്വഭാവമുള്ളവരും ഉണ്ടെന്നതാണ് യാഥാർത്ഥ്യം. നഗരസഭയും , റവന്യൂ അധികാരികളും, പോലീസും ചേർന്ന് ഇക്കാര്യത്തിൽ അടിയന്തിര പരിഹാരമുണ്ടാക്കേണ്ടതുണ്ട്. സംയുക്ത യോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് ബിജു പുളിക്കക്കണ്ടം ആവശ്യപ്പെടുന്നു
2 മണ്ഡല-മകരവിളക്കു പ്രമാണിച്ച് അന്യ സംസ്ഥാന വാഹനങ്ങൾ , പ്രതേകിച്ചും മലയാള ഭാഷയറിയാത്തവർ സഞ്ചരിക്കുന്ന വലിയ ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ നഗരമധ്യത്തിലൂടെ , പ്രത്യേകിച്ചും കുരിശുപള്ളി ജംഗ്ഷനിലൂടെ കടന്നു വരുന്നു.
നിർഭാഗ്യവശാൽ ഇവർക്ക് സഹായകരമാവുന്ന സൂചനാ ബോർഡുകൾ കുരിശുപള്ളിക്കവലയിൽ ഇല്ല . ഈ വിഷയം ഇക്കഴിഞ്ഞ ദിവസം താൻ നേരിട്ട് ചെയർപേഴ്സൻ്റെ ഓഫീസിൽ വച്ച് സെക്രട്ടറിയോടടക്കം ധരിപ്പിച്ചിരുന്നുവെന്ന് ബിജു പറഞ്ഞു. എന്നാൽ അതിൻമേൽ മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ കാര്യം ഈ കുറിപ്പിലൂടെ വീണ്ടും ശ്രദ്ധയിൽ പെടുത്തേണ്ടി വരുന്നത്. ഭാഷയറിയാത്തതിനാൽ ശരിയായ വഴി ചോദിച്ചു മനസ്സിലാക്കാൻ പോലും ഇവർക്ക് കഴിയുന്നുമില്ല. ഇക്കാരണത്താൽ അനിയന്ത്രിതമായ രൂക്ഷമായ ഗതാഗതക്കുരുക്ക് നഗരത്തിൽ പതിവാകുന്നു.
മകരവിളക്ക് വരാൻ പോകുന്നതിനുമുമ്പായി ടൗൺ ഹാളിന് എതിർവശമുള്ള കൊട്ടുകാപ്പള്ളി പുരയിടത്തിൽ (ഒഴിഞ്ഞു കിടക്കുന്ന ചെറിയ ഭാഗം) റോഡിനോട് ചേർന്ന് അടിയന്തിരമായി ഒരു സൂചനാ ബോർഡ് സ്ഥാപിക്കണം. മിതമായ വലുപ്പത്തിലുള്ള ബോർഡിൽ 'തൃശ്ശൂർ' , 'തൊടുപുഴ ' എന്നെങ്കിലും രേഖപ്പെടുത്തുകയും വേണം. ഇക്കാര്യം ഉടൻ നടപ്പിലാക്കണം. ഈ ബോർഡിനു വേണ്ടി വരുന്ന ചെലവ് വഹിക്കാൻ തയ്യാറായി കുരിശുപള്ളി ജംഗ്ഷനിലെ അടക്കം ചില കടയുടമകൾ വാക്കാൽ സമ്മതമറിയിച്ചുട്ടുണ്ടെന്നും ബിജു പുളിക്കക്കണ്ടം ചൂണ്ടിക്കാട്ടി . ഇക്കാര്യം പരിഗണനയിലെടുത്ത് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനാൽ കൗൺസിൽ യോഗം ഉടൻ വിളിക്കണം.
3 ഇരുപതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളിൽ പാലിയേറ്റീവ് നഴ്സുമാരുടെ ഒന്നിലധികമാക്കണമെന്ന കേരളാ ഗവർമെൻ്റ് സർക്കുലർ , പാലാ നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ...? നിലവിൽ എത്ര പേരാണ് പാലിയേറ്റീവ് നഴ്‌സ്മാരായ നഗരസഭയൽ ഉള്ളത്? ഇക്കാര്യവും കൗൺസിൽ യോഗം വിളിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കണം.
ടി കാര്യവുമായി ബന്ധപ്പെട്ട ഗവർമെൻ്റ് സർക്കുലർ ഇതോടൊപ്പം ചേർക്കുന്നു.
മേൽപ്പറഞ്ഞ മൂന്നു കാര്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് പാലാ മുനിസിൽ കൗൺസിൽ ഉടൻ വിളിച്ചു കൂട്ടാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും ബിജു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു.




0 Comments