എല്‍ഐസി പ്രീമിയം അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടോ? ഇതിന് പരിഹാരമെന്നോണം അംഗങ്ങള്‍ക്ക് കൃതമായ ഇടവേളകളില്‍ എല്‍ഐസി പ്രീമിയം അടയ്ക്കുന്നതിന് സംവിധാനം ഒരുക്കിയിരിക്കുകയാണ് ഇപിഎഫ്ഒ. യോഗ്യരായ അംഗങ്ങള്‍ക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് എല്‍ഐസി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. താല്‍ക്കാലിക സാമ്പത്തിക പരിമിതികള്‍ കാരണം പ്രീമിയം അടയ്ക്കാന്‍ കഴിയാതെ പോളിസി ഇനാക്ടീവ് ആകുന്ന അവസ്ഥ ഒഴിവാക്കാന്‍ വേണ്ടിയാണ് നടപടി.
ഇപിഎഫ് പദ്ധതിയുടെ ഖണ്ഡിക 68(ഡിഡി) പ്രകാരമാണ് അംഗങ്ങള്‍ക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് എല്‍ഐസി പോളിസി പ്രീമിയം അടയ്ക്കാന്‍ അനുവദിക്കുന്നത്. എല്‍ഐസി പോളിസി വാങ്ങുമ്പോഴും ഭാവിയില്‍ പ്രീമിയം അടയ്ക്കുന്നതിനും ഈ സൗകര്യം ഉപയോഗിക്കാം. ഇത് സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പോളിസി ഉടമകള്‍ക്ക് ഒരു സുരക്ഷാ വലയം വാഗ്ദാനം ചെയ്യുന്നു. ഈ സൗകര്യം ഉപയോഗിക്കാന്‍ ആര്‍ക്കാണ് അര്‍ഹത? സജീവമായ ഒരു ഇപിഎഫ് അക്കൗണ്ടുള്ള ഒരു ഇപിഎഫ്ഒ അംഗമായിരിക്കണം ഇപിഎഫ് അക്കൗണ്ടില്‍ കുറഞ്ഞത് രണ്ട് മാസത്തെ ശമ്പളത്തിന് തുല്യമായ മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം എല്‍ഐസി പോളിസി സ്വന്തം പേരിലായിരിക്കണം എല്‍ഐസിയുടെ പോളിസിക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ.
ഇപിഎഫില്‍ നിന്ന് എത്ര തുക പിന്‍വലിക്കാം?
എല്‍ഐസി പ്രീമിയം അടയ്ക്കാന്‍ ആവശ്യമായ തുക മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. പിന്‍വലിച്ച തുക ഇപിഎഫ് ബാലന്‍സില്‍ നിന്ന് കുറയ്ക്കും. അതായത് വിരമിക്കല്‍ സമ്പാദ്യത്തെ ബാധിക്കും. പ്രീമിയം പേയ്മെന്റിനായി ഈ സൗകര്യം വര്‍ഷത്തില്‍ ഒരിക്കല്‍ ഉപയോഗിക്കാം. എന്നാല്‍ അംഗങ്ങള്‍ക്ക് കുടിശ്ശികയുള്ള പ്രീമിയം തുകയേക്കാള്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അനുവാദമില്ല.
പ്രീമിയം അടയ്ക്കുന്ന രീതി?
ഫോം-14 സമര്‍പ്പിക്കുക. ഇപിഎഫ്ഒ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് യുഎഎനും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. കെവൈസി വിഭാഗത്തിലേക്ക് പോയി എല്‍ഐസി പോളിസി തെരഞ്ഞെടുക്കുക. എല്‍ഐസി പോളിസി നമ്പറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നല്‍കുക. സ്ഥിരീകരണത്തിനായി വിവരങ്ങള്‍ സമര്‍പ്പിക്കുക
പോളിസി വിജയകരമായി ലിങ്ക് ചെയ്തു കഴിഞ്ഞാല്‍, നിശ്ചിത തീയതിയില്‍ പ്രീമിയം തുക ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി കുറയ്ക്കും.





0 Comments