കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആർപ്പൂകര തൊണ്ണംകുഴി സ്വദേശി ഷബീർ (35) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. കഴിഞ്ഞ ദിവസം മൊബൈല്‍ ടവറിനു മുകളില്‍ കയറി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഇയാളെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെയാണ് ജീവനൊടുക്കിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.




0 Comments