ആൾ കേരളാ സഹകരണ ബാങ്ക് നിക്ഷേപക ഫോറം (AKCDF) കോട്ടയം ജില്ലാതല യോഗം 08/01/26 വ്യാഴാഴ്‌ച 2.00 pm മുതൽ 5.00 pm വരെ പാലാ ടോംസ് ചേമ്പറിൽ ചേരുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... വീഡിയോ ഈ വാർത്തയോടൊപ്പം


ആൾ കേരളാ സഹകരണ ബാങ്ക് നിക്ഷേപക ഫോറം (AKCDF)
കോട്ടയം ജില്ലാതല യോഗം
08/01/26 വ്യാഴാഴ്‌ച 2.00 pm മുതൽ 5.00 pm വരെ പാലാ ടോംസ് ചേമ്പറിൽ ചേരുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ  പത്ര സമ്മേളനത്തിൽ അറിയിച്ചു ...... 

സഹകരണ ബാങ്കുകളിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനമൊട്ടാകെ, നിക്ഷേപകർ തങ്ങളുടെ സമ്പാദ്യം അത്യാവശ്യഘട്ടങ്ങളിൽ പോലും തിരികെ ലഭിക്കാതെ ദുരിതത്തിലകപ്പെട്ടിട്ട് രണ്ടു മൂന്നു വർഷത്തിലേറെയായി. പ്രശ്ന‌ പരിഹാരത്തിന്ക്രിയാൽമകമായ യാതൊരു നടപടികളും സ്വീകരിക്കുവാൻ, സഹകരണ വകുപ്പും സംസ്ഥാന സർക്കാരും, വിവിധ സഹകരണ ബാങ്കുകളുടെ ഭരണസമിതികളും തയ്യാറാകാത്ത സ്ഥിതിയാണ് തുടർന്ന് വരുന്നത്. 


വൻകുടിശിഖക്കാരിൽ നിന്നും തുക മടക്കി വാങ്ങുവാൻ ജപ്‌തി നടപടികളും നിയമ നടപടികളും മറ്റും നടത്താൻ തയ്യാറാകാതെയും, അവർക്ക് അനുകൂല നിലപാടുകളാണ് സഹകരണ വകുപ്പിന്റെയും സംസ്ഥാന സർക്കാരിൻ്റെയും ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വീഡിയോ ഇവിടെ കാണാം 👇👇👇


നിക്ഷേപകരുടെ സംസ്ഥാന വ്യാപകമായ സംഘടിത നീക്കത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അനുകൂല നിലപാടുകൾ ഉണ്ടാക്കാനാവൂ എന്ന ബോധ്യത്തിൽ ആൾ കേരളാ സഹകരണ ബാങ്ക് നിക്ഷേപക ഫോറം എന്ന പേരിൽ ഒരു സംഘടന



 രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുവാൻ അങ്കമാലിയിൽ വിളിച്ചു ചേർത്ത നിക്ഷേപക കൂട്ടായ്മ തീരുമാനിച്ചു പ്രസ്തുത സംഘടനയുടെ കോട്ടയം ജില്ലാതല നിക്ഷേപക കൂട്ടായ്‌മ 2016 ജനുവരി 8 ന് വ്യാഴാഴ്ച്‌ച 2.00 pm മുതൽ 5.00 pm വരെ പാലാ ടോംസ് ചേമ്പറിൽ (KSRTC ബസ് സ്റ്റാൻഡിന് സമീപം) ചേരുകയാണ്. 

സാമ്പത്തിക പ്രശ്ന‌ത്താൽ നിക്ഷേപകരുടെ ഫണ്ട് തിരികെ ലഭിക്കാൻ തടസപ്പെട്ടിട്ടുള്ള കോട്ടയം ജില്ലയിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപകർ പ്രസ്തു‌ത യോഗത്തിൽ പങ്കെടുത്ത് കൂട്ടായമുന്നേറ്റത്തിൽ സഹകരിക്കണമെന്ന് AKCDF സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി നേതാക്കളായ
റോയി വെള്ളരിങ്ങാട്ട് വൈസ് പ്രസിഡൻ്റ് AKCDF Ph: 9446562625
രഘുനാഥ് നെടുംകുന്നം കമ്മറ്റി മെമ്പർ, AKCDF
ജോയ്‌സ് പുതിയാമഠം കടനാട് കമ്മറ്റി മെമ്പർ AKCDF
ബിനു മാത്യൂസ് മാക്കിയിൽ കമ്മറ്റി മെമ്പർ AKCDF
Ph: 8921338956
ലോസൺ ഭരണങ്ങാനം കമ്മറ്റി മെമ്പർ AKCDF 9447139162
സണ്ണി സേവ്യർ ഈരാറ്റുപേട്ട കമ്മറ്റി മെമ്പർ, AKCDF 9447106429
ജൂലിയസ് കണിപ്പള്ളിൽ രാമപുരം കമ്മറ്റിമെമ്പർ AKCDF
9207520649 എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments