സെന്റ് മൈക്കിൾസ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ .
പാളയം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന്ന് (ജനുവരി 9 )വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് ആറുമണിക്ക് വികാരി ഫാ.മാത്യു അറയ്ക്കപ്പറമ്പിൽ കൊടിയേറ്റും, തുടർന്ന് നടക്കുന്ന പാട്ടു കർബാന,പ്രസംഗം ,നൊവേന എന്നിവയ്ക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് നേതൃത്വം നൽകും,തുടർന്ന് സ്നേഹവിരുന്ന് .
ജനുവരി 10 ശനിയാഴ്ച രാവിലെ 6.30 ന് പാലാ സെന്റ് തോമസ് പ്രസ് മാനേജർ ഫാ.സിറിയക് തടത്തിൽ വി.കുർബാന അർപ്പിക്കും. വൈകിട്ട് ആറുമണിക്ക് സെന്റ് ജോർജ് കുരിശുപള്ളി ലദീ ഞ്ഞിന് ശേഷം ചെറുകര പള്ളി വികാരി ഫാ. ജോർജ് പുതുപ്പറമ്പിൽ സന്ദേശം നൽകും.അതിനു ശേഷം പള്ളിയിലേക്ക് പ്രദക്ഷിണം.
.എട്ടരയ്ക്ക് സമാപന പ്രാർത്ഥനക്കു ശേഷം ചെണ്ട ,ബാൻഡ് ,ഡാൻസ് എന്നിവയുടെ 63 കലാകാരന്മാർ ചേർന്ന് അവതരിപ്പിക്കുന്ന ഫ്യൂഷൻ . പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 7 മണിക്ക് ഫാ. ഷിബു പേഴും തോട്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. 9.30 ന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് ഫാ. ഷാജി തുമ്പേച്ചിറയിൽ സന്ദേശം നൽകും.
തുടർന്ന് പ്രദക്ഷിണം .വൈകിട്ട് 7മണിക്ക് കൊച്ചിൻ കലാഭവന്റെ ഗാനമേള .ജനുവരി 12 തിങ്കളാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയും തുടർന്നുള്ള സ്മിത്തേരി സന്ദർശനത്തോടെ 9 ദിവസമായി നടക്കുന്ന തിരുനാൾ സമാപിക്കുമെന്ന് വികാരി ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ അറിയിച്ചു.




0 Comments