തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും ആനക്കൊമ്പുകൾ മോഷണം പോയി. അതീവ സുരക്ഷ മേഖലയിൽ നിന്നാണ് ആനകൊമ്പുകൾ മോഷണം പോയത്. 2 കോടി രൂപ വില മതിപ്പ് വരുമെന്ന് നിഗമനം. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണ് അതീവ സുരക്ഷാമേഖലയിൽ നിന്നും മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ ഇന്നലെ രാത്രിയാണ് പൂജപ്പര പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പുകൾ മോഷണം പോയത്.




0 Comments