സഹകരണ ബാങ്ക് നിക്ഷേപകർ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു....
കേരളത്തിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിൽ നടത്തിയ രാഷ്ട്രീയ കടന്നുകയറ്റവും ദുർഭരണവും മൂലം നാന്നൂറിറിലേറെ സംഘങ്ങൾ തകർച്ചയിലായി. ലക്ഷക്കണക്കിന് നി ക്ഷേപകരുടെ പണം തിരിച്ചു കിട്ടാത്ത പ്രതിസന്ധിയിലുമാണ്.
നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് സർക്കാർ ഉറപ്പു പറയുമ്പോഴും അതു പ്രസ്താവനയിലൊതുങ്ങുന്നതല്ലാതെ പരിഹാര നടപടികളൊന്നും എടുത്തു കാണുന്നില്ല. സംഘത്തിൻ്റെ ഭരണം നിയന്ത്രിക്കാൻ ചുമതലയുള്ള രജിസ്ട്രാർ ഓഫീസുകൾ, സർക്കാരിൻ്റെയും സംഘം ജീവനക്കാരുടേയും ആജ്ഞാനുവർത്തികളായി അധ:പതിച്ചിരിക്കുന്നു.
വീഡിയോ ഇവിടെ കാണാം 👇👇👇
ഈ അവസ്ഥയിൽ ശക്തമായ പ്രതിഷേധ പരിപാടികളല്ലാതെ മറ്റു മാർഗ്ഗമില്ല. അതിനാൽ ഓൾ കേരള കോ-ഓപ്പറേററീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം (AKCDF) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രു. അഞ്ച് വ്യാഴാഴ്‌ച രാവിലെ സഹകരണവകുപ്പുമന്ത്രി. വി.എൻ. വാസവൻ്റെ ഏറ്റുമാനൂരെ ഓഫീസിലെത്തി നിവേദനം നൽകുന്നതിനും, അവിടെ നിന്ന് വാഹനപ്രതിഷേധ ജാഥയായി കോട്ടയം കളക്ടറേറ്റിലെത്തി ധർണ്ണ നടത്തുന്നതിനും ജോയിൻ്റ് രജിസ്ട്രാർക്ക് പരാതി നൽകുന്നതിനും നിശ്ചയിച്ചിരിക്കുന്നു.
സമരപരിപാടികൾക്ക് എ.കെ.സി.ഡി.എഫ് സംസ്ഥാന ഭാരവാഹികളായ റോയി വെള്ളരിങ്ങാട്ട്, പ്രൊഫ. നെടുംകുന്നം രഘൂദേവ്, ജില്ലാ പ്രസിഡൻ്റ് എ.സി. ബേബിച്ചൻ പുന്നത്തുറ, ജില്ലാ സെക്രട്ടറി ബിനു മാത്യൂസ് എന്നിവർ നേതൃത്വം നൽകുന്നു.



0 Comments