ചലച്ചിത്രങ്ങൾ സാംസ്കാരിക പരിണാമത്തിൻ്റെ അടയാളങ്ങൾ: ബിപിൻ ചന്ദ്രൻ
ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പരിണാമങ്ങളുടെയും സൂക്ഷ്മമായ പ്രതിഫലനം സിനിമകളിൽ കാണാമെന്ന് പ്രസിദ്ധ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിപിൻ ചന്ദ്രൻ വ്യക്തമാക്കി. പാലാ സെൻ്റ് തോമസ് കോളേജ് മലയാളവിഭാഗം, റവ. ഫാ. പി.എഫ്. കുര്യാക്കോസ് പാറപ്ലാക്കൽ ചെയറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനും കാഴ്ചപ്പാടുകൾക്കും കാലാനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങൾ ചലച്ചിത്ര സങ്കല്പങ്ങളെയും ആഖ്യാനരീതികളെയും സ്വാധീനിക്കുമെന്നും അതുകൊണ്ടാണ് പല കാലങ്ങളിൽ പലതരം ചലച്ചിത്ര സംസ്കാരം രൂപപ്പെടുന്നതെന്നും ശ്രീ. ബിപിൻ ചന്ദ്രൻ സൂചിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ .സിബി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, മലയാളവിഭാഗം മേധാവി ഡോ. സോജൻ പുല്ലാട്ട്, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. സിജു ജോസഫ്, ആൻജലീന സജി എന്നിവർ പ്രസംഗിച്ചു.



0 Comments