അകലക്കുന്നം കൃഷി ഭവന്റെ നേതൃത്വത്തില്‍ ആര്‍ എ റ്റി റ്റി സി കോഴ യുടെ സഹകരണത്തോടെ തെങ്ങ് കുരുമുളക് കര്‍ഷകര്‍ക്ക് ഓഫ് ക്യാമ്പസ് ട്രയിനിംഗ് നല്കി.്അകലക്കുന്നം കൃഷിഭവന്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തോമസ് ഉദ്ഘാടനം ചെയ്തു. അകലക്കുന്നം പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രാജേഷ് കെ ആര്‍ സ്വാഗതവും, കൃഷി അസിസ്റ്റന്റ് പ്രജീഷ് പി എസ് നന്ദിയും പറഞ്ഞു,.ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് മെമ്പര്‍മാരായ എം എസ് രാജു, ഗിരിജാരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ വി കെ കുമരകം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സ്മിത രവി തെങ്ങിലെയും കുരുമുളകിലെയും രോഗ കീടബാധ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ട്രയിനിംഗില്‍ പങ്കെടുത്തവര്‍ക്ക് സൂക്ഷ്മ മൂലക കൂട്ടായ അയര്‍ വിതരണം ചെയ്തു.



0 Comments