ചലച്ചിത്ര, മാധ്യമ പഠനം: ഒരു ദശകം പൂർത്തിയാക്കി ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജ്
ചലച്ചിത്ര, മാധ്യമ പഠനരംഗത്ത് ഒരു ദശകം പിന്നിട്ട് ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജ്. ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗത്തിന്റെ പത്താം വാർഷികാഘോഷം സിനിമാ താരം കോട്ടയം രമേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കലാജീവിതാനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവച്ച അദ്ദേഹം കലാരംഗത്ത് മുന്നേറാനുള്ള ആഹ്വാനവും നൽകി. ആ മുന്നേറ്റം ഒരു ദിവസം കൊണ്ട് സാധിക്കുന്ന ഒന്നല്ല. നാടകത്തിലും സിനിമയിലും വേഷം കിട്ടാനും ചുവടുറപ്പിക്കാനും ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. അലച്ചിലുകളുടെ ആ ദിനങ്ങൾ പിന്നീട് സന്തോഷത്തിൻ്റെ ഓർമകളാകുമെന്നും അദേഹം പറഞ്ഞു.
അധ്യക്ഷ പ്രസംഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബേബി സെബാസ്റ്റ്യൻ നിലവിലെ കോഴ്സുകളുടെ സാധ്യതകളെ ചൂണ്ടികാട്ടി സംസാരിച്ചു. മുൻ ബർസാറും ആറ് വർഷത്തോളം ഈ ഡിപ്പാർട്മെന്റിനെ നയിച്ച ഫാ. ജോസഫ് മുണ്ടയ്ക്കൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ‘അഗ്രം’ ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടി ആഘോഷങ്ങൾക്ക് ആവേശം പകർന്നു. പരിപാടികൾക്ക് കോളേജ് ബർസാർ ഫാ. മാർട്ടിൻ കല്ലറക്കൽ, ഡിപ്പാർട്മെന്റ് മേധാവി ഫാ. ജീമോൻ ജോസ് പനച്ചിക്കൽ കരോട്ട്, ജേക്കബ് സാം, അനു അന്ന ജേക്കബ് എന്നിവർ നേതൃത്വം നൽകി.




0 Comments