കൊട്ടാരമറ്റം ബസ് സ്റ്റാന്റിലെ വിഷയം, ആ മാരുതി വാന്‍ എന്റേത്... കൗണ്‍സിലര്‍ ബിജു മാത്യൂസ്... രണ്ട് മാസത്തിനുള്ളില്‍ നീക്കണമെന്ന് കൗണ്‍സില്‍ യോഗം. മാരുതി വാനില്‍ വച്ചിരിക്കുന്ന പഞ്ചര്‍വര്‍ക്കുകള്‍ എന്ന ബോര്‍ഡ് എത്രയുംവേഗം നീക്കാനും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.



കൊട്ടാരമറ്റം ബസ് സ്റ്റാന്റിലെ വിഷയം, ആ മാരുതി വാന്‍ എന്റേത്... കൗണ്‍സിലര്‍ ബിജു മാത്യൂസ്... രണ്ട് മാസത്തിനുള്ളില്‍ നീക്കണമെന്ന് കൗണ്‍സില്‍ യോഗം. മാരുതി വാനില്‍ വച്ചിരിക്കുന്ന പഞ്ചര്‍വര്‍ക്കുകള്‍ എന്ന ബോര്‍ഡ് എത്രയുംവേഗം നീക്കാനും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരസഭാ വക കൊട്ടാരമറ്റം ബസ് സ്റ്റാന്റില്‍ നിലവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനില്ലാത്ത മാരുതി ഓമ്‌നി വാന്‍ ഉപയോഗിച്ചുള്ള ബസുകളുടെ ടയര്‍ നിറയ്ക്കലും ഗ്രീസടിക്കലും സംബന്ധിച്ച് ഇന്ന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. 


പാവപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി താത്ക്കാലികമായി താന്‍ കൊടുത്ത മാരുതി ഓമ്‌നി വാനാണ് ബസ് സ്റ്റാന്റില്‍ ഇട്ടിരിക്കുന്നതെന്ന് കൗണ്‍സിലര്‍ ബിജു മാത്യൂസ് വിശദീകരിച്ചു. മറ്റൊരു സൗകര്യം തൊഴിലാളികള്‍ക്ക് കിട്ടാത്തതിനാലാണ് തന്റെ കാലഹരണപ്പെട്ട മാരുതി ഓമ്‌നി തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്തതെന്നും ബിജു മാത്യൂസ് പറഞ്ഞു. ഇത് അംഗീകരിച്ച കൗണ്‍സില്‍ യോഗം രണ്ട് മാസത്തിനുള്ളില്‍ ഇത് മാറ്റണമെന്ന് നിര്‍ദ്ദേശം നല്‍കി. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തൊഴിലാളികള്‍തന്നെ തയ്യാറാകണമെന്നും കൗണ്‍സില്‍ യോഗം നിര്‍ദ്ദേശിച്ചു. 


സ്റ്റാന്റ് വൃത്തിയായി സൂക്ഷിക്കണമെന്നും കൈയ്യേറ്റങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മാനുഷിക പരിഗണന വച്ച് ബിജുവിന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നുവെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. 

യോഗത്തില്‍ കൗണ്‍സിലര്‍മാരായ ടോണി തൈപ്പറമ്പില്‍, ബിജു പാലുപ്പടവില്‍, ജോര്‍ജ്ജുകുട്ടി ചെറുവള്ളി, ബിജു മാത്യൂസ്, അഡ്വ. ബെറ്റി ഷാജു, ഷാജു തുരുത്തന്‍, സനല്‍ രാഘവന്‍, ബിജി ജോജോ കുടക്കച്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു. ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments