രാമപുരം കോളേജിൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജി അഡോൺ കോഴ്സ് ആരംഭിച്ചു


രാമപുരം കോളേജിൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജി അഡോൺ കോഴ്സ് ആരംഭിച്ചു 

രാമപുരം  മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്മെന്റും  എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന  സൈജീൻ  ബയോടെക്നോളജിസ്  പ്രൈവറ്റ് ലിമിറ്റടുമായി ചേർന്ന്  ഇൻഡസ്ട്രിയൽ ബയോടെക്നോളജി   അഡോൺ കോഴ്‌സും ഇന്റെൺഷിപ്പും  ആരംഭിക്കുന്നതിനുള്ള  ധാരണാപത്രം ഒപ്പുവച്ചു.


 ബി എസ് സി ബയോടെക്നോളജി   പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജിയും  പഠിക്കാവുന്നതാണ്.  
ഇത്  സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് സൈജീൻ  ബയോടെക്നോളജിസ്  സൈന്റിഫിക് കൺസൾറ്റൻറ് അതുൽ കെ. കൈമാറി. 


  പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ.   വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ,  സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ  രാജീവ് ജോസഫ്, പ്രകാശ് ജോസഫ് ഡിപ്പാർട്മെന്റ് മേധാവി ഡോ.സജേഷ്‌കുമാർ എൻ കെ കോഴ്സ് കോർഡിനേറ്റർ ഡോണ മരിയ ജോൺ, തുടങ്ങിയവർ പങ്കെടുത്തു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments