എറണാകുളം മെഡിക്കൽ കോളേജിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗം നാളെ മുതൽ താത്കാലികമായി അടച്ചിടുന്നു



 എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗം (NICU) താത്കാലികമായി അടച്ചിടുകയാണെന്ന് അധികൃതരുടെ അറിയിപ്പ്.  

 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 14 വരെയായിരിക്കും അടച്ചിടുക. അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് എൻഐസിയു താത്കാലികമായി പ്രവർത്തനരഹിതമാകുന്നത്.  

 സമീപ ആശുപത്രികളിൽ നിന്നും മാസം തികയാതെ ജനിക്കുന്ന നവജാത ശിശുക്കളുടെയും, മറ്റ് റെഫറലുകളും ഈ കാലയളവിൽ ഒഴിവാക്കും. പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അഭ്യർത്ഥിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments