പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മാലിന്യ വിമുക്തമാക്കുന്നു ...... ചലിക്കാതിരുന്ന ഫാനുകൾ നന്നാക്കുന്നു ,എല്ലാം നല്ല കാര്യം...... പക്ഷേ ഇപ്പോഴും സ്റ്റാൻഡിൽ കയ്യേറ്റങ്ങളും അനധികൃത ഇടപാടുകളുമൊക്കെ നടക്കുന്നത് അധികാരികൾ "കാണുന്നേയില്ല " ...... എഞ്ചിനില്ലാത്ത മാരുതി വാൻ സ്റ്റാൻഡിൽ "സ്ഥാപിച്ച് " അതുവഴി ബസ്സുകളുടെ ടയർ നിറയ്ക്കൽ നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴും നടക്കുന്നു .....പക്ഷേ മൂക്കിനു മുന്നിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ചില ജനപ്രതിനിധികൾ കണ്ട മട്ടു കാണിക്കുന്നില്ല എന്നാണാക്ഷേപം.

പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷം ആദ്യം നടന്ന കൗൺസിൽ യോഗത്തിൽ തന്നെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് ഉള്ളിലെ വാഹനങ്ങളുടെ ഗ്രീസടിക്കൽ മുതൽ ഒഴിവാക്കാൻ തീരുമാനം എടുത്തിരുന്നു. പിറ്റേന്ന് തന്നെ വാർഡ് കൗൺസിലറും മറ്റു ജനപ്രതിനിധികളും മറ്റും നേരിട്ട് കൊട്ടാരമറ്റം സ്റ്റാൻഡിലെത്തി  നവീകരണപരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. പല നല്ല കാര്യങ്ങൾക്കും തുടക്കം കുറിച്ചെങ്കിലും ഇപ്പോഴും സ്റ്റാൻഡിൽ കയ്യേറ്റങ്ങളും മറ്റും നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം എഞ്ചിനില്ലാത്ത ഒരു മാരുതി കാർ ക്രയിൻ ഉപയോഗിച്ച് എത്തിച്ച് സ്റ്റാൻഡിൽ ഇറക്കി വെച്ചു. സ്റ്റാൻഡിലെ ട്രാൻസ് ഫോർമറിനും മാടക്കടയ്ക്കും മധ്യേയാണ് വാൻ ഇറക്കിവെച്ചത് . ഒരു സ്വകാര്യ വ്യക്തി  ഇതിൽ കംപ്രസ്സർ സ്ഥാപിച്ച് ബസ്സുകളുടെ കാറ്റു നിറയ്ക്കൽ പണി നടത്തുകയാണിപ്പോൾ . ഇതിന് പാലാ നഗരസഭയുടെ അനുവാദമേ ഇല്ല എന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പിന്നെ ഇത് ആരുടെ അനുവാദത്തോടെ സ്ഥാപിച്ചു , ആർക്കെങ്കിലും ഇതിൻ്റെ " വിഹിതം " കിട്ടുന്നുണ്ടോ എന്ന ചോദ്യങ്ങൾ മാത്രം ബാക്കി ...
ആദ്യം മാടക്കട വെച്ച് പിന്നീട് പതിയെ ചുറ്റുവട്ടം കയ്യേറിയിട്ടുള്ള കാഴ്ചയും ഇവിടെ പല ഭാഗത്തും കാണാം.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് നന്നാക്കാനുള്ള  ആർജ്ജവം കാണിക്കുന്ന അധികാരികൾ ഇത്തരം അനധികൃത കയ്യേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതു ശരിയാണോ എന്നാണ് നഗരവാസികളുടെ ചോദ്യം.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments