മുണ്ടക്കയം സിവ്യൂ കവലയിൽ ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു

 

മുണ്ടക്കയം സിവ്യൂ കവലയിൽ ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു
 മുണ്ടക്കയം- കൂട്ടിക്കൽ പാതയിൽ സ്വകാര്യ ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 7.45-ഓടെ മുണ്ടക്കയം സിവ്യൂ കവലയിലായിരുന്നു അപകടം.
​കൂട്ടിക്കൽ ഭാഗത്തുനിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്  അബ്ബാസിനെ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments